കൊച്ചി: സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 19280 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2410 രൂപയിലെത്തി. ഇന്നലെ 880 രൂപ വര്‍ദ്ധിച്ച് പവന് 19520 എന്ന റെക്കോഡ് വിലയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വില ബുധനാഴ്ച ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 1,778 ഡോളര്‍ നിരക്കിലെത്തി പുതിയ ഉയരം കുറിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ പൂജ്യത്തിനടുത്ത് നിലനിര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വില നേരിയ തോതില്‍ കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണം 12.54 ഡോളര്‍ വര്‍ധനവോടെ 1752.54 ഡോളര്‍ നിരക്കിലാണ് വ്യാപാരം തുടരുന്നത്.
Discussion about this post