ന്യൂഡല്‍ഹി: 15 കിലോ സ്വര്‍ണവുമായി രണ്ട് കെനിയന്‍ പൗരന്മാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായി. 7.5 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്. ഡല്‍ഹി വിമാനത്താവളത്തില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. തിങ്കളാഴ് നെയ്റോബിയില്‍ നിന്നുമാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്.
ഇതിനു മുമ്പ് നിരവധി തവണ സ്വര്‍ണവുമായി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി. കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.













