Saturday, March 25, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭത്തിലൂടെ മൂന്നു മുതല്‍ അഞ്ചു ലക്ഷം വരെ തൊഴിലവസരം: മുഖ്യമന്ത്രി

by Punnyabhumi Desk
Mar 31, 2022, 01:13 pm IST
in കേരളം

തിരുവനന്തപുരം: ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിലൂടെ ഏകദേശം മൂന്നു മുതല്‍ അഞ്ചു ലക്ഷം വരെ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംരംഭക വര്‍ഷം 2022-23 ന്റെ പ്രഖ്യാപനവും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

120 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശില്‍പശാലകള്‍ നടത്തും. ആദ്യ ഘട്ടത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ബോധവത്ക്കരണം നല്‍കും. തുടര്‍ന്ന് ലൈസന്‍സ്, വായ്പ, ധനസഹായം എന്നിവ ലഭ്യമാക്കുന്നതിന് മേള സംഘടിപ്പിക്കും. ഏപ്രില്‍ മാസത്തില്‍ പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സാങ്കേതിക യോഗ്യതയുള്ള ഇന്റേണുകളെ നിയമിക്കും. വ്യവസായ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഉറപ്പാക്കി അടുത്ത നാലു വര്‍ഷത്തില്‍ വ്യവസായ മേഖലയില്‍ മാത്രം 10,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും. വ്യവസായ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6380 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ഇക്കാലയളവില്‍ 12443 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ കേരളത്തില്‍ പുതിയതായി ആരംഭിച്ചു. ഇതിലൂടെ 1292.62 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. 46228 പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കുകയും ചെയ്തു.
അഭ്യസ്ഥവിദ്യരായ യുവജനങ്ങളുടെ അഭിരുചിക്കും ശേഷിക്കും അനുസരിച്ചുള്ള തൊഴില്‍ നാട്ടില്‍ സൃഷ്ടിക്കാനാണ് ശ്രമം. ഇത്തരത്തില്‍ 40 ലക്ഷം തൊഴില്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 3500 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിച്ചു. 35000 തൊഴില്‍ അവസരങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായി. 2016ല്‍ സ്റ്റാര്‍ട്ട്അപ്പ് നിക്ഷേപം ഏകദേശം 50 കോടി ആയിരുന്നെങ്കില്‍ ഇപ്പോഴത് 3200 കോടി രൂപയായി. 2026ഓടെ കേരളത്തില്‍ വലിയ തോതില്‍ മാറ്റം സംഭവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം തൊഴില്‍ എന്ന പദ്ധതി നടപ്പാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ ഓഫീസുകളുടെ പ്രവര്‍ത്തന രീതി തന്നെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഐ. ഐ. എം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിശീലനം നല്‍കുന്നതായി മന്ത്രി പറഞ്ഞു.

പുതിയ പദ്ധതിയെ സംബന്ധിച്ച് തദ്ദേശസ്ഥാപന പ്രതിനിധികളോടും സെക്രട്ടറിമാരോടും വിശദീകരിച്ചിട്ടുണ്ടെന്ന് ഹാന്‍ഡ്ബുക്ക് പ്രകാശനം നിര്‍വഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംരംഭകരെ ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് സഹകരണ വകുപ്പിന്റെ എല്ലാവിധ പിന്തുണയും സഹകരണ മന്ത്രി വി. എന്‍. വാസവന്‍ വാഗ്ദാനം ചെയ്തു. പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

വി. കെ. പ്രശാന്ത് എം. എല്‍. എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി. കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി. പി. ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ സന്നിഹിതരായിരുന്നു.

 

ShareTweetSend

Related Posts

കേരളം

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

കേരളം

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

കേരളം

ബ്രഹ്മപുരം: അടിയന്തിര ആരോഗ്യസര്‍വേ ആരംഭിച്ചു

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര: 27ന് തിരുവനന്തപുരത്ത്

മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉഷ്മളമായ വരവേല്‍പ്പ്

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies