ബെംഗളൂരു: കര്‍ണാടക ഗ്രാമ വികസനമന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവച്ചു. ബില്ലുകള്‍ മാറാനായി കമ്മിഷന്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്നാണ് രാജി.
കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈശ്വരപ്പക്കെതിരെ വന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. അടിസ്ഥാനത്തികരാര്‍ തുകയുടെ 40 ശതമാനം കമ്മിഷനായി മന്ത്രി ആവശ്യപ്പെട്ടെന്നും സമ്മര്‍ദം ചെലുത്തിയെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം.













