തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂണ്‍ 13 മുതല്‍ 30വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ രണ്ട് മുതല്‍ 18 വരെ പ്ലസ് വണ്‍, വിഎച്ച്എസ്ഇ പരീക്ഷകള്‍ നടത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്.
ജൂണ്‍ രണ്ട് മുതല്‍ പ്ലസ് ടു മോഡല്‍ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നിന് സ്‌കൂള്‍ പ്രവേശനോത്സവം നടത്തുമെന്നും, കൊവിഡ് മാര്‍ഗരേഖകള്‍ പിന്തുടര്‍ന്നാവും പ്രവേശനോത്സവമെന്നും മന്ത്രി അറിയിച്ചു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി അദ്ധ്യാപകര്‍ക്കുള്ള പരിശീലനം മേയ് രണ്ടാം വാരം മുതല്‍ നല്‍കും. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലായുള്ള ഒന്നരലക്ഷത്തോളം അദ്ധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പാഠപുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയായെന്നും ഈ മാസം 28മുതല്‍ വിതരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post