കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് വില 38,760 രൂപയിലും ഗ്രാമിന് 4,845 രൂപയിലുമെത്തി.
ശനിയാഴ്ച പവന് 240 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്നും ഇടിവുണ്ടായത്. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില.













