തിരുവനന്തപുരം: നിലവില്‍ നെല്‍കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി വരുന്നു. മാസം തോറും മുന്നൂറു രൂപ നിരക്കില്‍ ലഭ്യമാക്കുന്ന ഈ പെന്‍ഷന്‍, സംസ്ഥാനത്ത് മൊത്തത്തില്‍ പതിനാലായിരത്തോളം നെല്‍കര്‍ഷകര്‍ക്ക് നല്‍കി വരുന്നു. എന്നാല്‍ സര്‍ക്കാര്‍ നെല്‍കര്‍ഷകരെ കൂടാതെ മറ്റു കൃഷി ചെയ്യുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു.
ഒരു ഹെക്ടറിന് താഴെ ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരും ഭൂരിഭാഗവും ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുമാണ്. എന്നാല്‍ ഇവര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. മറ്റ് മേഖലകളിലെ സംഘടിത വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു ഹെക്ടറോ അതിനു താഴെയോ ഭൂമിയുള്ള എല്ലാത്തരം ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും മാസത്തില്‍ മുന്നൂറു രൂപ നിരക്കില്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
Discussion about this post