ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 39 പേര് മരിച്ചു. 2,563 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമായി. ആകെ രോഗ മുക്തരുടെ എണ്ണം 42528126. ആകെ മരണം 523693. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, കേരളത്തിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 347 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post