തിരുവനന്തപുരം: സനാതന ധര്‍മ്മമാണ് ഭാരത സംസ്‌കാരത്തിന്റെ അടിത്തറയെന്നും അത് പരിരക്ഷിക്കാന്‍ സന്യാസി സമൂഹത്തിനു മാത്രമേ കഴിയൂവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന ദക്ഷിണ ഭാരത സന്യാസി സംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്ത് സമിതി ദേശീയ സെക്രട്ടറി അവിചല്‍ ദാസ് ജി. മഹരാജ് അദ്ധ്യക്ഷത വഹിച്ചു. അഖിലഭാരത് സന്ത് സമിതി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ദണ്ഡി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി, സന്ത് സമിതി സെക്രട്ടറി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ലോക ഹിന്ദുപാര്‍ലമെന്റ് ചെയര്‍മാന്‍ മാധവന്‍ ബി.നായര്‍, സംഘാടകസമിതി ചെയര്‍മാന്‍ രാജശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാരുകളുടെ അധീനതയിലല്ലാത്ത ക്ഷേത്രങ്ങളെ ഏകോപിപ്പിച്ച് ദക്ഷിണഭാരത ദേവസ്വം ബോര്‍ഡ് രൂപീകരിക്കാന്‍ സന്യാസി സമ്മേളനത്തില്‍ തീരുമാനമായി.













