തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംപര്‍ ഭാഗ്യവാന്മാരെ തിരിച്ചറിഞ്ഞു. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചി സ്വദേശികളും സുഹൃത്തുക്കളുമായ ഡോ.പ്രദീപ്, രമേശന് എന്നിവര്‍ക്കാണ് 10 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബംപര്‍ നറുക്കെടുപ്പ്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഭാഗ്യവാനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ഇരുവരും ചേര്‍ന്ന് സമ്മാനാര്‍ഹമായ ടിക്കറ്റുമായി ലോട്ടറി ഭവനില്‍ എത്തിയതോടെയാണ് ഭാഗ്യവാന്മാരെ പുറംലോകം കാണുന്നത്.
വിദേശത്ത് നിന്നും എത്തിയ രമേശന്റെ ബന്ധുവിനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവരും ചേര്‍ന്ന് ബംപര്‍ എടുത്തത്. തമിഴ്നാട് ആരോഗ്യവിഭാഗത്തിലാണ് ഡോ.പ്രദീപ് പ്രവര്‍ത്തിക്കുന്നത്.
Discussion about this post