ന്യൂഡല്‍ഹി: 2021-ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകള്‍ വനിതകള്‍ക്കാണ് ലഭിച്ചത്. ശ്രുതി വര്‍മ, അങ്കിത അഗര്‍വാള്‍, ഗമിനി ശിംഗ്ല, ഐശ്വര്യ വര്‍മ എന്നിവര്‍ക്കാണ് ആദ്യ നാല് റാങ്കുകള്‍ ലഭിച്ചത്.
യോഗ്യത പട്ടികയില്‍ മൊത്തം 685 ഉദ്യോഗാര്‍ഥികളാണ് ഇടംപിടിച്ചത്. മലയാളികള്‍ക്കും ഏറെ അഭിമാനിക്കാവുന്ന പരീക്ഷാഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ നൂറില്‍ ഒമ്പത് മലയാളികള്‍ ഇടംപിടിച്ചു. ദിലീപ് കെ. കൈനിക്കര 21-ാം റാങ്ക് നേടി.
Discussion about this post