ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ പുനര്‍ വിചാരണ വേണമെന്ന് കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതിയുടെ മാതാവ്. പേരറിവാളന്‍ എന്നയാളുടെ അമ്മ അര്‍പ്പുതം അമ്മാളാണ് പുനര്‍ വിചാരണ ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നത്. മകനെ സി.ബി.ഐ കേസില്‍ കുടുക്കിയതാണെന്ന് അര്‍പ്പുതം അമ്മാള്‍ ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 20 വര്‍ഷം മകന്‍ ജയിലില്‍ കഴിഞ്ഞു. കേസിലെ മുഖ്യപ്രതിയായ നളിനിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയതുപോലെ തന്റെ മകന്റെയും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മകന്റെ വധശിക്ഷ ഒഴിവാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹായം തേടുമെന്ന് അവര്‍ പറഞ്ഞു. കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പേരറിവാളന്‍ അടക്കം മൂന്നുപേരുടെ ദയാഹര്‍ജികള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
1991 ലാണ് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പതൂരില്‍വച്ച് വനിതാ ചാവേര്‍ പോരാളി നടത്തിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ ദയാഹര്‍ജികളാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയത്.
Discussion about this post