കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറന്ന് ആഹ്ളാദിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഫലം വന്നതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊരു തുടക്കം മാത്രമാണ്. തുടര്‍ഭരണം സര്‍ക്കാരിന് അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊമ്പുകള്‍ സൃഷ്ടിച്ചിരുന്നു. ഈ കൊമ്പുകള്‍ ജനങ്ങള്‍ പിഴുതുമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.തൃക്കാക്കരയിലെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയാറാകണം. ജനവിരുദ്ധമായ പദ്ധതിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് പരാജയം.
മുഖ്യമന്ത്രിയും 20 മന്ത്രിമാരും എംഎല്‍എമാരും ക്യാമ്പ് ചെയ്ത് കാടിളക്കി പ്രചരണം നടത്തിയിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നേറ്റമുണ്ടായില്ലെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.
Discussion about this post