തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എംപിമാരുടെ യോഗവും വിളിക്കണം. സര്‍ക്കാരിന് താല്‍പര്യം ക്വാറികളെ സംരക്ഷിക്കാനാണെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
മതേതര നിലപാടില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ല. മൃദുഹിന്ദുത്വ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ല. കാവി മുണ്ട് ഉടുത്താല്‍ സംഘപരിവാര്‍ എന്നാകില്ലെന്നും സതീശന്‍ പറഞ്ഞു.













