ന്യൂഡല്‍ഹി: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഇരട്ടിയാക്കാന്‍ ഇന്ത്യയും ബ്രിട്ടനും തീരുമാനിച്ചു. ഇന്ത്യന്‍സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോ ണ്‍ ഇന്നലെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണു തീരുമാനം.
പ്രതിരോധം, വിദ്യാഭ്യാസം, വാണിജ്യം, സാംസ്‌കാരികം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഭീകരതയ്‌ക്കെതിരേയു ള്ള സംയുക്തപോരാട്ടം ശക്തമാക്കും. വിദ്യാഭ്യാസമേഖലയില്‍ നിര്‍ണായക പങ്കാളിത്തത്തിനാണ് ഇരുരാജ്യങ്ങളും കരാറിലൊപ്പിട്ടത്. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി കപില്‍സിബലും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് വില്ലെറ്റുമാണ് കരാറിലൊപ്പിട്ടത്. കരാറനുസരിച്ചു ഗവേഷകരെ കൈമാറും. ഐടി, ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ മേഖലകളിലും സഹകരിക്കും. ആണവസാങ്കേതികവിദ്യ ഇന്ത്യക്കു കൈമാറാന്‍ ഡേവിഡ് കാമറോണും മന്‍മോഹന്‍സിംഗും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
ഡേവിഡ് കാമറോണുമായുള്ള ചര്‍ ച്ച ക്രിയാത്മകമായിരുന്നുവെന്നു മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. ഭീകര തയാണ് മേഖലയിലെ ഏറ്റവും വ ലി യ ഭീഷണിയെന്ന് ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തി. പാക്കിസ്ഥാനി ലെ ഭീകരസംഘടനകളുടെ സാന്നിധ്യം അംഗീകരിക്കാനാവില്ലെന്നും ഭീകരസംഘടനകളെ ഇല്ലാതാക്കാന്‍ പാക്കിസ്ഥാനില്‍ സമ്മര്‍ദം ചെലുത്തുമെന്നും ഡേവിഡ് കാമറോണ്‍ വ്യക്തമാക്കി.
ഭീകരരെ ഇല്ലാതാക്കാന്‍ പാക്കിസ്ഥാന് സഹായം നല്‍കും. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വവും ചര്‍ച്ചാവിഷയമായി. ഇക്കാര്യത്തില്‍ ആവുന്നതെ ല്ലാം ചെയ്യുമെന്നു കാമറോണ്‍ അറിയിച്ചു. ന്യൂഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനു സഹായം നല്‍കും.
ഇന്ത്യയുമായുള്ള ബന്ധം ഏറെ വിലപ്പെട്ടതായി ബ്രിട്ടന്‍ കാണുന്നു. ഭാവിയില്‍ ബന്ധം കൂടുതല്‍ സുദൃഢമാകും. ഇന്ത്യന്‍ സൈന്യത്തിന് 57 ഹോക്ക്‌ജെറ്റ് ട്രെയിനര്‍ വിമാനങ്ങള്‍ നല്‍കാന്‍ നേരത്തെ കരാറൊപ്പിട്ടിരു ന്നു. ബാംഗളൂരിലെത്തിയ കാമറൂണ്‍ തദ്ദേശീയ വിമാനനിര്‍മാണസ്ഥാപന മായ എച്ച്‌എഎല്‍ സന്ദര്‍ശിച്ചപ്പോഴാ ണ് ഇതു സംബന്ധിച്ച കരാറിലൊപ്പിട്ടത്. 9,400 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടത്. ബ്രിട്ടന്‍ കൈമാറുന്ന 57 വിമാനങ്ങളില്‍ 17 എണ്ണം നേവി ക്കും 40 എണ്ണം വ്യോമസേനയ്‌ക്കുമായിരിക്കും നല്‍കുക. പാക്കിസ്ഥാനില്‍ ഭീകരപ്രസ്ഥാനങ്ങ ള്‍ തഴച്ചുവളരുകയാണെന്ന കാമറോണിന്റെ പ്രസ്‌താവനയ്‌ക്കെതിരെ പാക് വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.
Discussion about this post