കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും നിര്‍മാതാവുമായ വിജയ് ബാബു നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. വെള്ളിയാഴ്ചത്തേയ്ക്കാണ് ഹര്‍ജി മാറ്റിയത്.
നേരത്തെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇക്കാലയളവില്‍ അന്വേഷണ ഉദ്യോഗസ്ഥനു ഇയാളെ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്തിരുന്നു.
Discussion about this post