ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,240 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകളില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് ആറിന് ശേഷമുള്ള എറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 32,498 ആയി. എട്ട് പേര് കൂടി രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 5,24,723 കടന്നു. രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4.31 കോടി പിന്നിട്ടു.
Discussion about this post