Tuesday, October 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗുരുവായൂരിന് ഏകദിന ടൂറിസം പാക്കേജ്: നഗരസഭ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചു

by Punnyabhumi Desk
Jun 9, 2022, 12:40 pm IST
in കേരളം

തൃശൂര്‍: ഗുരുവായൂരിലെ തീര്‍ത്ഥാടന – ചരിത്ര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഏകദിന ടൂറിസം പാക്കേജ് നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവുമായി ഗുരുവായൂര്‍ നഗരസഭ. നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗത്തിലാണ് നിര്‍ദ്ദേശം.

ഗുരുവായൂര്‍ ക്ഷേത്രം, പാര്‍ത്ഥസാരഥി ക്ഷേത്രം, തിരുവെങ്കിടാചലപതി ക്ഷേത്രം, ആനക്കോട്ട, ചക്കംകണ്ടം, പാലയൂര്‍ പളളി, മണത്തല ജുമാമസ്ജിദ്, പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് തറവാട് എന്നീ ചരിത്ര പ്രസിദ്ധങ്ങളായ കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്നതാണ് ഏകദിന ടൂറിസം പാക്കേജ്. ഈ കേന്ദ്രങ്ങളിലേക്കുളള റോഡുകള്‍ വീതികൂട്ടി നവീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും യോഗം മുന്നോട്ടു വച്ചു. ഗുരുവായൂര്‍ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട ദേവസ്വം തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്ലാന്‍ ഗുരുവായൂര്‍ നഗരസഭയുടെ മാസ്റ്റര്‍ പ്ലാനുമായി ബന്ധിപ്പിക്കുന്ന വിഷയവും വര്‍ക്കിങ്ങ് ഗ്രൂപ്പില്‍ ചര്‍ച്ചയായി. വര്‍ക്കിങ്ങ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി, അത് സ്‌പെഷ്യല്‍ കമ്മിറ്റി, നഗരസഭാ കൗണ്‍സില്‍ എന്നിവയുടെ അംഗീകാരത്തോടെ സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കും.

അമ്യത് നഗരങ്ങളില്‍ ജി ഐ എസ് മാപ്പിംഗ് അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സെമിനാര്‍ നടത്തി. 2018 മുതല്‍ ജില്ലാ ടൗണ്‍പ്ലാനറുടെ നേതൃത്വത്തില്‍ നഗരസഭയിലെ വിവിധ മേഖലകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖകള്‍ ക്രോഡീകരിച്ച് എല്‍ ഇ ഡി പ്രൊജക്ടറിന്റെ സഹായത്തോടെ ജില്ലാ ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ ജീവ ലിസ സേവ്യര്‍, അസിസ്റ്റന്റ് ടൗണ്‍പ്ലാനര്‍ പി ടി പ്രദീപ് എന്നിവര്‍ യോഗത്തില്‍ അവതരിപ്പിച്ചു. നിലവിലെ ഭൂവിനിയോഗം, കെട്ടിടങ്ങളുടെ വിനിയോഗം, തോടുകള്‍, കനാലുകള്‍ എന്നിവ മേഖലാടിസ്ഥാനത്തില്‍ വിവരിച്ചു.

നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍ മാസ്റ്റര്‍, നഗരസഭാ സെക്രട്ടറി ബീന എസ് കുമാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇ ലീല, കൗണ്‍സിലേഴ്‌സ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് കൗണ്‍സിലര്‍മാരുടെ അധ്യക്ഷതയില്‍ പ്രാദേശിക സാമ്പത്തിക വികസനം, കുടിവെളളം, കൃഷിയും അനുബന്ധ മേഖലകളും, മൃഗസംരക്ഷണവും ക്ഷീരവികസനവും, ശുചിത്വം, മാലിന്യ സംസ്‌ക്കരണം, ടൂറിസം, പൈതൃകം, വിദ്യാഭ്യാസം, കല സംസ്‌ക്കാരം, ആരോഗ്യം, പരിസ്ഥിതി ദുരന്ത നിവാരണം, പൊതുഭരണവും ധനകാര്യവും, നഗരാസൂത്രണം ഗതാഗതം പാര്‍പ്പിടം, പട്ടികജാതി വികസനം, പൊതുമരാമത്ത്, ഊര്‍ജ്ജം, സാമൂഹ്യനീതി, വനിതാ വികസനം, ദാരിദ്ര്യലഘൂകരണം, ചേരിപരിഷ്‌ക്കരണം എന്നീ വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ യോഗം ചേര്‍ന്ന് പുതിയ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.

Share
Tweet
Send

Related News

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

പുതിയ വാർത്തകൾ

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies