തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ 99.26 ശതമാനം വിജയം. പരീക്ഷ എഴുതിയവരില്‍ 4,23,303 കുട്ടികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 44,363 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം കൂടുതല്‍ (99.76 ശതമാനം). കുറവ് വയനാട്ടിലും (92.07 ശതമാനം). മലപ്പുറമാണ് കൂടുതല്‍ ഫുള്‍ എ പ്ലസ് നേടിയത് (3024). 760 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 2,134 സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം നേടി.
സേ പരീക്ഷ ജൂലൈയില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പൂനര്‍മൂല്യനിര്‍ണയ അപേക്ഷ ജൂണ്‍ 16 മുതല്‍ 21 വരെ നല്‍കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്എസ്എല്‍സി ഫലത്തോടൊപ്പം ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
Discussion about this post