ശ്രീനഗര്‍ : ബാങ്ക് ഉദ്യോഗസ്ഥനായ വിജയ് കുമാറിനെ കൊലപ്പെടുത്തിയ ഭീകരനെ വധിച്ച് സൈന്യം. ചൊവ്വാഴ്ച രാത്രി ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ബാങ്ക് മാനേജറെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരന്‍ ജാന്‍ മുഹമ്മദ് ലോണിനെ സുരക്ഷാ സേന വധിച്ചത്. ഏറ്റുമുട്ടലില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരരെ വധിച്ചു.
ഈ മാസം രണ്ടിനാണ് തെക്കന്‍ കാശ്മീര്‍ ജില്ലയിലെ അരേ മോഹന്‍പോറ ബ്രാഞ്ചിലെ ബാങ്ക് മാനേജരായ വിജയ് കുമാര്‍ കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയായ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഭീകരപ്രവര്‍ത്തകനായ ജാന്‍ മുഹമ്മദാണെന്ന് തിരിച്ചറിഞ്ഞത്.
സംഭവം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിനകം സൈന്യം ഭീകരനെ വധിക്കുകയായിരുന്നു. ബാങ്ക് മാനേജറെ കൊലപ്പെടുത്തിയതിന് പുറമേ മറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് എകെ 47 റൈഫിളടക്കമുള്ള ആയുധങ്ങള്‍ സൈന്യം കണ്ടെടുത്തു.
Discussion about this post