തിരുവനന്തപുരം: തിരുവനന്തപുരത്തു നടക്കുന്ന മൂന്നാം ലോക കേരള സഭ ഇന്നു വൈകുന്നേരം അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. നാളെ നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന നിയമസഭാംഗങ്ങള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി മലയാളികള്‍, പ്രവാസി പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 351 അംഗങ്ങളാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്. കൂടാതെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികളെ പ്രത്യേക ക്ഷണിതാക്കളായും പങ്കെടുപ്പിക്കും.
Discussion about this post