കൊച്ചി: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചുവെന്ന പരാതിയിലാണ് നടപടി. ക്രൈം നന്ദകുമാറില്‍ നിന്ന് മാനസികമായി പീഡമേല്‍ക്കേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. പട്ടികജാതി വര്‍ഗ പീഡന നിരോധ നിയമപ്രകാരമാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ടി.പി. നന്ദകുമാറെ അറസ്റ്റു ചെയ്തിരുന്നു. മന്ത്രിക്കെതിരെ അശ്ലീല ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നാണ് കേസ്.
Discussion about this post