സെക്കന്തരാബാദ്: അഗ്നിപഥ് പ്രതിഷേധം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പടരുന്നു. തെലുങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നൂറു കണക്കിന് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധക്കാര്‍ ഒരു ട്രെയിനിന് തീവച്ചു. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. സമീപത്തെ സ്റ്റാളുകള്‍ നശിപ്പിച്ചു. ഓഫീസിനും കേടുപാടുണ്ടാക്കി. റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് തെലുങ്കാനയിലും പ്രതിഷേധം അരങ്ങേറുന്നത്. ബിഹാറില്‍ നാല് ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെ കല്ലേറുമുണ്ടായി.
അതേസമയം, പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
Discussion about this post