കോഴിക്കോട്: കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ ഊരാളുങ്കലിന് കര്‍ശന താക്കീതുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂവെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ക്കും അസിസ്റ്റന്റ് എഞ്ചിനിയര്‍ക്കുമെതിരെയാണ് നടപടി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കാണ് നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മന്ത്രിയുടെ കര്‍ശന ഇടപെടല്‍.
Discussion about this post