ബംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. ബംഗളൂരുവില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3.3 ഓവറില്‍ രണ്ടു വിക്കറ്റിന് 28 റണ്‍സ് എന്ന നിലയില്‍ എത്തിയപ്പോള്‍ മഴ കാരണം കളി നിര്‍ത്തിവച്ചു. മഴ മാറിയതോടെ കളി ആരംഭിച്ചെങ്കിലും വീണ്ടും കനത്ത മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.













