Tuesday, June 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

by Punnyabhumi Desk
Jun 22, 2022, 04:30 pm IST
in കേരളം

തിരുവനന്തപുരം: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഗുരുതര വീഴ്ച ഉണ്ടായെന്ന് ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട്.

ദാതാവില്‍നിന്നെടുക്കുന്ന വൃക്ക, വിദഗ്ധ മെഡിക്കല്‍ സംഘമാണു സ്വീകര്‍ത്താവുള്ള ഓപ്പറേഷന്‍ തിയറ്ററില്‍ എത്തിക്കുന്നത്. മെഡിക്കല്‍ കോളജിനു സമീപം ആംബുലന്‍സ് എത്തുന്നതു സംബന്ധിച്ച വിവരം അനുസരിച്ച് വൃക്കയുമായി എത്തുന്ന മെഡിക്കല്‍ സംഘത്തെ ഓപ്പറേഷന്‍ തിയറ്ററില്‍ എത്തിക്കുന്നതിനു സൗകര്യങ്ങളൊന്നും ഒരുക്കിയില്ല. എന്നാല്‍, പുറത്തുനിന്നുള്ള മറ്റ് ആംബുലന്‍സ് ജീവനക്കാര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ആംബുലന്‍സ് എത്തുന്ന വിവരം അധികൃതരെ അറിയിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും. പുറത്തുനിന്നുള്ളവര്‍ വൃക്കയടങ്ങിയ പെട്ടിയെടുത്തു കൃത്യമായ വഴി അറിയാതെ പത്തുമിനിറ്റിലേറെ വൈകി ഓപ്പറേഷന്‍ തിയറ്ററില്‍ എത്തിക്കാനിടയായത് ഇതു മൂലമാണെന്നാണു നിഗമനം.

ഇത്തരം സാഹചര്യങ്ങളില്‍ മറ്റുരോഗികളെയും കൂട്ടിരിപ്പുകാരെയും പോലും പരിസരത്തുനിന്നു മാറ്റിനിര്‍ത്തുന്ന സെക്യൂരിറ്റി ജീവനക്കാരും മറ്റ് ആശുപത്രി അധികൃതരും, വൃക്കയുമായി ആംബുലന്‍സ് എത്തിയപ്പോള്‍ സമീപമുണ്ടായിരുന്നില്ലെന്നത് ഏകോപനത്തിലെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ ആശുപത്രി ഭരണസംവിധാനത്തിനു വീഴ്ചയുണ്ടായെന്നും പറയപ്പെടുന്നു.

എന്നാല്‍, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സാങ്കേതികവീഴ്ച എന്തൊക്കെയുണ്ടായി എന്നതു സംബന്ധിച്ച വിവരം പുറത്തു വന്നിട്ടില്ല. സസ്‌പെന്‍ഷനിലായ യൂറോളജി വിഭാഗം മേധാവി ഡോ.വാസുദേവന്‍ പോറ്റി ഞായറാഴ്ച രാത്രി ഒന്പതിനു ശേഷമാണ് ആശുപത്രിയിലെത്തിയത്. നെഫ്രോളജി വകുപ്പിന്റെ മേധാവി ജേക്കബ് ജോര്‍ജ് കേരളത്തില്‍ ഉണ്ടായിരുന്നില്ല. അവധി നല്‍കുകയോ മറ്റൊരാള്‍ക്കു ചുമതല നല്‍കുകയോ ചെയ്യാതെയാണു ഡല്‍ഹിക്കു പോയതെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായാണു വിവരം.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies