ന്യൂഡല്‍ഹി: സഹോദരീസഹോദര ബന്ധത്തിന്റെ പവിത്രത വിളിച്ചോതുന്ന ‘രക്ഷാബന്ധന്‍’ വര്‍ണപ്പകിട്ടോടെ രാജ്യമെങ്ങും ആയിരങ്ങള്‍ ആഘോഷിച്ചു. രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ ഭാഗമായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നൂറ്റിയിരുപതോളം കുട്ടികള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കയ്യില്‍ രാഖിയണിഞ്ഞു.
ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ളവരെ കൂടാതെ പഞ്ചാബ്, ഹരിയാന, ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് രാഷ്ട്രപതി ഭവനിലെത്തിയത്. സ്‌കൂളൂകളിലേയും വിവിധ സാമൂഹിക സംഘടനകളിലേയും കുട്ടികളാണ് രാഷ്ട്രപതിക്കു സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ രാഖി കെട്ടിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വസതിയിലെത്തിയ കുട്ടികള്‍ അദ്ദേഹത്തിന്റെ കയ്യിലും രാഖിയണിഞ്ഞു.
ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അവസാന നിമിഷത്തില്‍ രാഖിയും മധുരവും പുതുവസ്ത്രങ്ങളും സമ്മാനവും വാങ്ങാന്‍ കമ്പോളങ്ങളില്‍ തിരക്കായിരുന്നു. പെണ്‍കുട്ടികളും സ്ത്രീകളും സഹോദരന്മാരുടെ സൗഖ്യത്തിനായി പ്രാര്‍ഥിച്ചു. പുരുഷന്മാര്‍ സഹോദരിമാരെ ജീവാവസാനം വരെ സംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്തു.
Discussion about this post