ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക നല്‍കിയത്.
യശ്വന്ത് സിന്‍ഹക്ക് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനേക്കാള്‍ ഭരണഘടനയെ കൂടുതല്‍ ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുമെന്ന് സിന്‍ഹ പ്രതികരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ദ്രൗപതി മുര്‍മുവുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ ദ്രൗപതിക്കൊപ്പം എത്തിയിരുന്നു. ഈമാസം 29 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്.













Discussion about this post