മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ രാജിവച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഫഡ്നാവിസ് ഇന്ന് ഗവര്‍ണറെ കാണും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിമത ശിവസേന എംഎല്‍എമാര്‍ ഉടന്‍ മുംബൈയിലേക്ക് എത്തില്ലെന്നാണ് സൂചന. സത്യപ്രതിജ്ഞാ ദിനമേ ഇവര്‍ എത്തുകയുള്ളുവെന്നാണ് ബിജെപി നേതൃത്വം സൂചിപ്പിക്കുന്നത്.
ഫേസ്ബുക്ക് ലൈവിലാണ് ഉദ്ദവ് രാജി തീരുമാനം അറിയിച്ചത്. എല്‍എംസി സ്ഥാനവും ഉദ്ദവ് രാജിവച്ചു. ബാലാസാഹിബിന്റെ മകനെ വീഴ്ത്തിയതില്‍ നിങ്ങള്‍ക്ക് ആഹ്ലാദിക്കാമെന്നു പറഞ്ഞുകൊണ്ടായിരുന്നു താക്കറെ രാജി പ്രഖ്യാപിച്ചത്.
താന്‍ ഇത്രയും നാള്‍ നിലകൊണ്ടത് മറാത്തികള്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടിയാണ്. അധികാരത്തില്‍ കടച്ചുതൂങ്ങുന്നവനല്ല താന്‍. ഒരു ശിവസേനക്കാരന്‍പോലും എതിരാവുന്നത് സഹിക്കാനാവില്ല. അതിനാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയെ തങ്ങള്‍ മാനിക്കുന്നു. ജനാധിപത്യം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്രതീക്ഷിതമായാണ് താന്‍ അധികാരത്തില്‍ എത്തിയത്. സമാനമായ രീതിയില്‍ അധികാരം വിടുകയാണ്. താന്‍ എന്നെന്നേക്കുമായി പോകുന്നില്ല, ഇവിടെ ഉണ്ടാകും, ഒരിക്കല്‍ കൂടി ശിവസേന ഭവനില്‍ ഇരിക്കും. തന്റെ എല്ലാ ആളുകളെയും ഒന്നിച്ചുകൂട്ടും. തന്നെ പിന്തുണച്ച എന്‍സിപിക്കും കോണ്‍ഗ്രസിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post