Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജിവച്ചു

by Punnyabhumi Desk
Jul 7, 2022, 06:17 pm IST
in രാഷ്ട്രാന്തരീയം

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജിവച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം പാര്‍ട്ടി നേതൃസ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും വരെ കാവല്‍ പ്രധാനമന്ത്രി പദത്തില്‍ ബോറിസ് ജോണ്‍സണ്‍ തുടരും.

സര്‍ക്കാരില്‍നിന്നു കൂട്ടരാജിയുണ്ടായതോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ബോറിസ് ജോണ്‍സന്‍ നിര്‍ബന്ധിതനായത്. കഴിഞ്ഞ 48 മണിക്കൂറിനിടെ മുപ്പതിലധികം മന്ത്രിമാരാണ് യുകെ സര്‍ക്കാരില്‍നിന്നു രാജിവച്ചത്.

കോവിഡ് ലോക്ഡൗണിനിടെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ആഘോഷ പാര്‍ട്ടി നടന്നതിലുണ്ടായ നാണക്കേടും നികുതിവര്‍ധനയില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തിയും അടുത്തിടെ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയവും ജോണ്‍സനെതിരായ അതൃപ്തിക്കു കാരണമായിരുന്നു.

ലൈംഗികാരോപണം നേരിട്ട ക്രിസ് പിഞ്ചറെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ജോണ്‍സന്റെ നേതൃപാടവത്തെ ചോദ്യംചെയ്തുമാണു കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാര്‍ രാജിവച്ചത്. ജോണ്‍സന്‍ ദിവസങ്ങള്‍ക്കകം പുറത്താകുമെന്നു ചില കണ്‍സര്‍വേറ്റീവ് നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വിഭാഗം കാബിനറ്റ് മന്ത്രിമാര്‍ രാജിക്കാര്യം ജോണ്‍സനോടു നേരിട്ട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ക്രിസ് പിഞ്ചര്‍ നേരത്തേ ഡെപ്യൂട്ടി ചീഫ് വിപ്പ് പദവി രാജിവയ്ക്കുകയും അദ്ദേഹത്തെ ഈ പദവിയില്‍ നിയമിച്ചതു വലിയ തെറ്റാണെന്നു ജോണ്‍സന്‍ സമ്മതിക്കുകയും ചെയ്തിരുന്നതാണ്. ഇന്ത്യന്‍ വംശജനായ ചാന്‍സലര്‍(ധനമന്ത്രി) ഋഷി സുനാക്കും പാക്കിസ്ഥാന്‍ വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദിന്റെയും നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു വിഭാഗം ജോണ്‍സനെതിരേ വിമതപ്രവര്‍ത്തനത്തിനു മുതിര്‍ന്നതും തിരിച്ചടിയായി.

കഴിഞ്ഞ മാസം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ജോണ്‍സനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിച്ചട്ടം അനുസരിച്ച് ഇനി ഒരു വര്‍ഷത്തേക്ക് അദ്ദേഹത്തിനെതിരേ അവിശ്വാസം അവതരിപ്പിക്കാന്‍ കഴിയില്ല. ഈ ചട്ടം റദ്ദാക്കി വീണ്ടും അവിശ്വാസം അവതരിപ്പിക്കുന്നതിനെക്കുറിച്ചു നേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ടായിരുന്നു.

ജോണ്‍സന്‍ രാജിവച്ച് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണു വേണ്ടതെന്നു മുഖ്യ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറും പ്രതികരിച്ചിരുന്നു. കണ്‍സര്‍വേറ്റീവുകള്‍ ജോണ്‍സനെ പുറത്താക്കണമെന്നു മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിന്റെ നേതാവ് എഡ് ഡേവിയും വ്യക്തമാക്കി.

ShareTweetSend

Related News

രാഷ്ട്രാന്തരീയം

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

രാഷ്ട്രാന്തരീയം

സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും പുറത്തിറങ്ങി

രാഷ്ട്രാന്തരീയം

കുവൈത്ത് ദുരന്തം: മരിച്ചവരുടെ എണ്ണം അമ്പതായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies