ആലപ്പുഴ: അമ്പത്തിയൊമ്പതാമത് നെഹ്രുട്രോഫി ജലോത്സവത്തില്‍ ദേവാസ് ചുണ്ടന്‍ ജേതാക്കളായി. പുന്നമടക്കായലില്‍ ശനിയാഴ്ച സന്ധ്യയ്ക്ക് നടന്ന ഫൈനലില്‍ കാരിച്ചാല്‍ ചുണ്ടനെ ഫോട്ടോഫിനിഷില്‍ മറികടന്നാണ് ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് കിരീടം ചൂടി. 19 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 59 കളിയോടങ്ങളാണ് ഇത്തവണ തുഴയെറിഞ്ഞത്.
2008 ലും 2009 ലും കാരിച്ചാലിലും ചമ്പക്കുളം ചുണ്ടനിലും തുഴഞ്ഞ ജീസസ് ബോട്ട് ക്ലബാണ് ഈ വര്‍ഷം ദേവാസ് ചുണ്ടനില്‍ തുഴഞ്ഞ് കപ്പ് നേടിയത്. പകുതി ദൂരം പിന്നിട്ടപ്പോള്‍ മുട്ടാല്‍ കൈനകരിയാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷത്തെ കുതിപ്പില്‍ മുട്ടാല്‍ കൈനകരിയും കാരിച്ചാലും ദേവാസും ഒപ്പത്തിനൊപ്പം മുന്നേറിയ കാഴ്ചയാണ് പുന്നമടക്കായലില്‍ കാണാനായത്.
കാരിച്ചാലാണോ, മുട്ടാല്‍ കൈനകരിയാണോ, അതോട ദേവാസ് ചുണ്ടനോ എന്ന ചോദ്യത്തിന് ഒടുവില്‍ റീപ്ലേയിലാണ് ദേവാസ് എന്ന ഉത്തരമുണ്ടായത്. രണ്ടാം സ്ഥാനത്ത് ആരെന്ന് കണ്ടെത്താന്‍ പലതവണ റീപ്ലേ പരിശോധിക്കേണ്ടി വന്നു. ഈ വര്‍ഷത്തെ ചമ്പക്കുളം മൂലം വള്ളംകളിയിലും ദേവാസ് ചുണ്ടന്‍ കിരീടം നേടിയിട്ടുണ്ട്.
Discussion about this post