ആലപ്പുഴ: നെഹ്‌റു ട്രോഫി ജേതാക്കളായ ജീസസ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍ ടീം ജഴ്‌സി ധരിക്കതെയാണ് മല്‍സരിച്ചതെന്നാരോപിച്ച് മൂന്നാം സ്ഥാനക്കാരായ യുബിസി കൈനകരി ഹൈക്കോടതിയിലേക്ക്.
ജലോല്‍സവത്തിലെ നിയമാവലിക്ക് വിരുദ്ധമായാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും ടീമിനെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് യുബിസി ക്ലബ് തുഴഞ്ഞ മുട്ടേല്‍ കൈനകരി ചുണ്ടന്റെ ഉടമ ഡോ.സോമപ്രസാദ് ആണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ലൂസേഴ്‌സ് ഫൈനലില്‍ മല്‍സരിച്ച മറ്റു വള്ളങ്ങളും ഫലം പ്രഖ്യാപനത്തെ ചൊല്ലി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുണ്ട്.
Discussion about this post