ന്യൂഡല്‍ഹി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള ദേശീയ ചിഹ്നമായ അശോകസ്തംഭത്തിന്റെ അനാഛാദനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിംഗ്, പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, നഗര വികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ആ റര മീറ്റര്‍ ഉയരവും 9,500 കിലോ തൂക്കവുമുള്ള അശോക സ്തംഭം വെങ്കലത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. കംപ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ എട്ട് വ്യത്യസ്ത ഘട്ടങ്ങള്‍ക്കു ശേഷം ഒന്‍പത് മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.













