Thursday, August 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ദ്രൗപദി മുര്‍മു ഭാരതത്തിന്റെ രാഷ്ട്രപതി

ആദിവാസി ഗോത്രത്തിൽ നിന്ന് രാജ്യത്തിന്റെ പ്രഥമ പൗരത്വത്തിലെത്തുന്ന ആദ്യ വനിത

by Punnyabhumi Desk
Jul 22, 2022, 05:17 am IST
in ദേശീയം

ന്യൂഡല്‍ഹി:ചരിത്രം കുറിച്ചുകൊണ്ട് സന്താള്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു ( 64) ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ പിന്നാക്ക മേഖലയായ രയിരംഗ്പൂര്‍ ഗ്രാമത്തില്‍ നിന്നാണ് മുര്‍മു രാഷ്ട്രപതി ഭവനില്‍ എത്തുന്നത്. പരമോന്നത പദവിയില്‍ എത്തുന്ന ആദ്യ ആദിവാസി വനിതയാണ്. ജൂലായ് 25നാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലായ് 24ന് പൂര്‍ത്തിയാകും.

മൊത്തം 2,824 വോട്ട് ( മൂല്യം 6,76,803 ) നേടിയാണ് മുര്‍മുവിന്റെ വിജയം. ഏറെ പിന്നിലായ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1877 ( മൂല്യം 3,80,177) വോട്ടാണ് കിട്ടിയത്. ജയിക്കാന്‍ 5,28,491 മൂല്യ വോട്ടാണ് വേണ്ടിയിരുന്നത്.

പാര്‍ലമെന്റില്‍ രാവിലെ 11 ന് തുടങ്ങിയ വോട്ടെണ്ണലില്‍ ആദ്യ റൗണ്ടില്‍ തന്നെ മുര്‍മു ലീഡ് നേടി. മൂന്നാം റൗണ്ടില്‍ കേരളം അടക്കം 20 സംസ്ഥാനങ്ങളിലെ ബാലറ്റ് എണ്ണിക്കഴിഞ്ഞപ്പോള്‍ 50 ശതമാനത്തിലേറെ വോട്ടു നേടി വിജയം ഉറപ്പിച്ചു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ വസതിയിലെത്തി മുര്‍മുവിനെ അഭിനന്ദിച്ചു.

ബി.ജെ.പി ഉച്ച മുതല്‍ രാജ്യത്താകെ ആഘോഷം തുടങ്ങിയിരുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നിന്ന് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ അണിനിരന്ന ‘അഭിനന്ദന്‍ യാത്ര’ നടത്തി. മുര്‍മുവിന്റെ സംസ്ഥാനമായ ഒഡീഷയും സ്വദേശമായ മയൂര്‍ഭഞ്ജും ആഹ്‌ളാദത്തിമിര്‍പ്പിലാണ്. ആദിവാസി ഗോത്ര വിഭാഗക്കാര്‍ പരമ്പരാഗത നൃത്തം ചവിട്ടി.

ആദിവാസി വനിതയെ സ്ഥാനാര്‍ത്ഥിയാക്കിയ ബി.ജെ.പി തന്ത്രം അക്ഷരാര്‍ത്ഥത്തില്‍ വിജയമായി. പലയിടത്തും കോണ്‍ഗ്രസ്, സമാജ്വാദി, എന്‍.സി.പി എം.എല്‍.എമാര്‍ മുര്‍മുവിന് വോട്ടു ചെയ്തു. പശ്ചിമ ബംഗാളിലെ 17 തൃണമൂല്‍ എം.എല്‍.എമാര്‍ അടക്കം നൂറോളം വോട്ട് അധികം ലഭിച്ചെന്നാണ് ബി.ജെ.പി അവകാശവാദം.

മൊത്തം പോള്‍ ചെയ്ത വോട്ട് 4754

സാധുവായത് 4701

അസാധു 53

ദ്രൗപതി മുര്‍മു 2824

യശ്വന്ത് സിന്‍ഹ 1877

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies