ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജോതിമണി എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍. വിലക്കയറ്റത്തിനെതിരെ ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് നടപടി. മണ്‍സൂണ്‍ സമ്മേളനം അവസാനിക്കുന്നതുവരെ സസ്‌പെന്‍ഷന്‍ തുടരും.
പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നത് നേരത്തെ വിലക്കിയിരുന്നു. ഈ വിലക്ക് മറികടന്നതിനാണ് എംപിമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ജിഎസ്ടി വര്‍ധനവും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് സ്പീക്കര്‍ തള്ളിയതോടെയാണ് പ്രതിപക്ഷ എംപിമാര്‍ പ്ലക്കാര്‍ഡുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചതുമുതല്‍ വിലക്കയറ്റത്തിനെതിരെ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Discussion about this post