ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് രാജ്യതാല്‍പര്യത്തേക്കാള്‍ രാഷ്ട്രീയ താല്‍പര്യമാണ് വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് പ്രതിപക്ഷം തടസം നില്‍ക്കുകയാണ്. പ്രതിപക്ഷ ചെയ്തികളെ ജനം വെറുക്കുമെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
കാണ്‍പൂരില്‍ മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ഹര്‍മോഹന്‍ സിംഗിന്റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ വിമര്‍ശനം.
അധികാരം കൈയിലുണ്ടായിരുന്നപ്പോള്‍ നടപ്പിലാക്കാന്‍ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് പോവുമ്പോള്‍ പ്രതിപക്ഷം അതിന് എതിരെ നില്‍ക്കുകയാണ്. അവര്‍ക്ക് നടത്താനാവാത്ത കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയാണവരെന്നും മോദി പറഞ്ഞു.













