തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളിലെ ജിഎസ്ടി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുതുതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി സംസ്ഥാനത്ത് ചുമത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജിഎസ്ടി കൗണ്‍സില്‍ തീരുമാനം കേരളത്തില്‍ നടപ്പാക്കില്ല. ആഡംബര വസ്തുക്കളുടെ നികുതി കൂട്ടാന്‍ മാത്രമാണ് കേരളം ആവശ്യപ്പെട്ടത്. ജിഎസ്ടി കൗണ്‍സിലിലും ഈ നിലപാടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളില്‍ ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post