തിരുവനന്തപുരം: വിഴിഞ്ഞത്ത് കടല്‍ക്ഷോഭത്തില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി കിങ്‌സ്റ്റോണ്‍ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.
അതേസമയം കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ഇന്നും ചൊവ്വാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മക്കിയില്‍ 50 വീടുകളില്‍ വെള്ളം കയറി.













