ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ആദ്യ രണ്ട് മണിക്കൂറില്‍ 534 ഘനയടി വെള്ളം ഒഴുക്കും. രണ്ട് മണിക്കൂറിന് ശേഷം ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 1,000 ഘനയടിയായി ഉയര്‍ത്തും. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് 137.25 അടിയാണ്.
ആശങ്കപ്പെടേണ്ടെന്നും എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, ഇടുക്കി ഡാമും തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post