ബെര്‍മിംഗ്ഹാം: അവസാന ദിനത്തില്‍ നാലു സുവര്‍ണനേട്ടമുള്‍പ്പെടെ 22 സ്വര്‍ണമെഡലുകളുമായി ഇന്ത്യ ബെര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍നിന്നു മടങ്ങി. 16 വെള്ളിയും 23 വെങ്കലവും കൂടി ചേര്‍ത്ത് ആകെ 61 മെഡലാണ് ഇന്ത്യയുടെ അക്കൗണ്ടില്‍.
മെഡല്‍ നേട്ടത്തില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കാനഡ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാമതാണ് ഇന്ത്യ. അത്ലറ്റിക്‌സിലെ വ്യക്തിഗത മെഡലുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ യുവതയുടെ മാസ്മകരിക പ്രകടനങ്ങള്‍ക്കും ബെര്‍മിംഗ്ഹാം വേദിയായി.
എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍, എം. ശ്രീശങ്കര്‍, ട്രീസ ജോളി എന്നീ മലയാളികള്‍ ഇന്ത്യക്കായി മെഡല്‍ നേടി.














Discussion about this post