കൊച്ചി: കൊച്ചിയില്‍ കാര്‍ യാത്രക്കാരുടെ ശരീരത്തില്‍ ടാര്‍ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ എട്ട്പേര്‍ പോലീസ് കസ്റ്റഡിയില്‍. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ എന്നയാളാണ് ടാര്‍ ഒഴിച്ചതെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് കൊച്ചി കോര്പ്പറേഷന് കീഴിലുള്ള ചിലവന്നൂര്‍ റോഡിലാണ് സംഭവം. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരന് ടാര്‍ ഒഴിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു.
Discussion about this post