ശ്രീനഗര്‍: രജൗരിയിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ആക്രമണം നടന്ന സ്ഥലത്ത് എന്‍ഐഎ സംഘമെത്തി പരിശോധന നടത്തി. പാക്ക് കേന്ദ്രീകൃത സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. സൈനിക ക്യാമ്പിനുള്ളില്‍ വലിയ നാശനഷ്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരരെത്തിയതെന്നാണ് നിഗമനം. ആക്രമണം നടന്ന സൈനിക ക്യാമ്പിനു ചുറ്റുമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. പ്രധാന ഗെയ്റ്റില്‍ വെടിവയ്പ്പും ഗ്രനേഡ് പ്രയോഗവും നടത്തിയ അക്രമികളെ സൈന്യം തടഞ്ഞു.
സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ എണ്ണം നാലായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ജവാന്‍ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.
Discussion about this post