ന്യൂഡല്‍ഹി: മുന്‍ ബിസിസിഐ സെക്രട്ടറിയും മുന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനുമായ അമിതാഭ് ചൗധരി അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം.
ജാര്‍ഖണ്ഡ് ക്രിക്കറ്റിന് ഫസ്റ്റ് ക്ലാസ് പദവി തിരികെ ലഭിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ചൗധരി. എം.എസ് ധോണിയുടെ ക്രിക്കറ്റ് കരിയറിലും ചൗധരി നിര്‍ണായക പങ്കുവഹിച്ചു. തുടക്കകാലത്ത് ബിഹാറിന് വേണ്ടി കളിച്ച ധോണിയെ ജാര്‍ഖണ്ഡിലേക്ക് തിരികെയെത്തിച്ചത് അന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അധ്യക്ഷനായ ചൗധരിയായിരുന്നു.
Discussion about this post