ന്യൂഡല്‍ഹി: പുണ്യനദിയായ ഗംഗ മലിനമാകുന്നതിലുള്ള ആശങ്ക മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനി പങ്കുവച്ചു. ബോംബ് സ്‌ഫോടനങ്ങളില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ജീവനുകള്‍ ഗംഗയിലെ മാലിന്യ പ്രശ്‌നങ്ങള്‍ മൂലം പൊലിയുന്നുണ്ടെന്ന് അദ്ദേഹം ബ്ലോഗില്‍ പറയുന്നു. ഗംഗയുടെ ഇന്നത്തെ സ്ഥിതി ഗുരുതരമാണ്. ഗംഗയുടെ തീരങ്ങളില്‍ താമസിക്കുന്നവരില്‍ ലക്ഷക്കണക്കിനു പേര്‍ നദിയിലെ മാലിന്യ പ്രശ്‌നം മുലം മരണപ്പെടുന്നുണ്ടെന്ന പരമാര്‍ഥം ആരും തിരിച്ചറിയുന്നില്ലെന്ന സ്വാമി ചിദാനന്ദ സരസ്വതിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് അഡ്വാനി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
Discussion about this post