Thursday, August 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഐഎന്‍എസ് വിക്രാന്ത്: വീര സൈനികരുടേയും സ്വാതന്ത്ര്യ സമര സേനാനികളുടേയും ത്യാഗത്തിന്റെ പ്രതീകമെന്ന് നാവികസേന

by Punnyabhumi Desk
Aug 26, 2022, 02:05 pm IST
in ദേശീയം

ന്യൂഡല്‍ഹി: 1971ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പോരാടിയ വീര സൈനികരുടേയും സ്വാതന്ത്ര്യ സമര സേനാനികളുടേയും ത്യാഗങ്ങള്‍ക്കുള്ള ആദരാഞ്ജലിയാണ് വിക്രാന്തിനെ പുനരുജ്ജീവനമെന്ന് നാവികസേന. രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച വിക്രാന്ത് സെപ്തംബര്‍ രണ്ടിന് കമ്മീഷന്‍ ചെയ്യും. ഈ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.

45,000 ടണ്‍ ഭാരമുള്ള യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. വിക്രാന്തിന്റെ പുനര്‍ജന്മം സേനയുടെ പ്രതിരോധ സംവിധാനത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും നാവികസേന വ്യക്തമാക്കി. ഇന്ത്യന്‍ നാവികസേനയുടെ ഇന്‍-ഹൗസ് ഓര്‍ഗനൈസേഷനായ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോയാണ് വിക്രാന്ത് രൂപകല്‍പന ചെയ്തത്. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വിസ്താരവും വിക്രാന്തിനുണ്ട്. രണ്ട് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമാണ് ഇതിനുള്ളത്. തദ്ദേശീയമായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ (എഎല്‍എച്ച്), ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റുകള്‍ എന്നിവയ്ക്ക് പുറമെ മിഗ്-29കെ യുദ്ധവിമാനങ്ങള്‍, കമോവ്-31, എംഎച്ച്-60ആര്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ തുടങ്ങീ മുപ്പതോളം വിമാനങ്ങളെ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. വിമാനത്തിന്റെ സുരക്ഷ ഉള്‍പ്പെടെ കപ്പലിന്റെ പൂര്‍ണമായ നിയന്ത്രണം നാവികസേനയ്ക്കാണ്.

28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ വിക്രാന്തിനാകും. 2300ലധികം കംപാര്‍ട്മെന്റുകള്‍ ഉള്ള വിക്രാന്തിന് 1700ലധികം ആളുകളെ വഹിക്കാനാകും. വനിതാ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ക്യാബിനുകളും ഇതിലുണ്ട്. അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളുള്ള മെഡിക്കല്‍ കോംപ്ലക്‌സാണ് കപ്പലിലുള്ളത്. ഐസൊലേഷന്‍ വാര്‍ഡും ടെലിമെഡിസിന്‍ സൗകര്യങ്ങളും ഇതില്‍ ലഭ്യമാകും. മുങ്ങിക്കപ്പലുകളെ തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി അതിവേഗം ഗതിമാറ്റാനും വിക്രാന്തിന് സാധിത്തും. കപ്പലിലെ സെന്‍സറുകള്‍, റഡാറുകള്‍, ദിശാ നിര്‍ണയ ഉപകരണങ്ങള്‍ എന്നിവയിലൊക്കെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിരിക്കുന്നു.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies