തിരുവനന്തപുരം: ഇനിമുതല്‍ അപേക്ഷകളില്‍ ‘താഴ്മയായി’ എന്ന പദം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പകരം അഭ്യര്ഥിക്കുന്നുവെന്നോ അപേക്ഷിക്കുന്നുവെന്നോ രേഖപ്പെടുത്തിയാല്‍ മതിയാകും.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് തലവന്മാര്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post