തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഭാരത് ജോഡോ യാത്രയിലൂടെ രാജ്യം സാക്ഷ്യം വഹിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര മാധവി മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിക്കും. സ്വതന്ത്രഭാരതത്തില്‍ ഇത്തരമൊരു ജാഥ ആദ്യമായാണെന്നും സുധാകരന്‍ അവകാശപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ യാത്രയിലൂടെ കേരളത്തിലെ കോണ്‍ഗ്രസും കോണ്‍ഗ്രസും തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.













