തിരുവനന്തപുരം: ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചു തിരുവനന്തപുരം ചാക്ക ബൈപ്പാസില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ദമ്പതികള്‍ പിടിയിലായത്. ഇവരുടെ കൈവശം 200 നൈട്രോസെപാം ഗുളികകളുണ്ടായിരുന്നു. തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചിറയിന്‍കീഴ് സ്വദേശിയായ പ്രജിന്‍ (27), ഇയാളുടെ ഭാര്യ ദര്‍ശന എസ് പിളള (22) എന്നിവരാണ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പിടിയിലായത്.
അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് പ്രജിനും ദര്‍ശനയും. പരിശോധനയില്‍ തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൂടാതെ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സാജു, പ്രിവന്റീവ് ഓഫീസര്‍ ബിജു കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കൃഷ്ണ പ്രസാദ്, അജിത്ത്, അല്‍ത്താഫ്, അഭിജിത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സജീന എന്നിവര്‍ പങ്കെടുത്തു.














Discussion about this post