തിരുവനന്തപുരം: എന്‍ഐഎ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വെള്ളിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് എന്‍ഐഎ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇവരില്‍ എട്ട് പേരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. 10 പേര്‍ ഇപ്പോഴും കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ തുടരുകയാണ്. ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്.
സംസ്ഥാനത്ത് 70ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു. കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നും നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. തീവ്രവാദത്തിന് ധനസഹായം ചെയ്തവര്‍, പരിശീലന ക്യാമ്പുകള്‍ നടത്തുന്നവര്‍, തീവ്രവാദത്തിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നീ കാര്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി.
Discussion about this post