ന്യൂഡല്‍ഹി: ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ബി.ജെ.പി, ജെ.യു.(ഡി), സി.പി.എം, സി.പി.ഐ, എസ്.പി, ബി.എസ്.പി അംഗങ്ങളാണ് സഭയില്‍ അന്ന ഹസാരെയുടെ അറസ്റ്റ് ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയത്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അറസ്റ്റിനുള്ള കാരണം വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
ഉച്ചയ്ക്ക് ആഭ്യന്തരമന്ത്രി ചിദംബരം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്ന് അറിയിച്ചെങ്കിലും എം.പി.മാര്‍ ബഹളം തുടരുകയാണുണ്ടായത്. അരുണ്‍ ജെയ്റ്റ്‌ലി, വൃന്ദാ കാരാട്ട് എന്നിവരാണ് രാജ്യസഭയില്‍ വിഷയം ഉയര്‍ത്തിയത്. ഇന്നത്തേക്ക് സഭ പിരിച്ചുവിടുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
Discussion about this post